സമീപ വർഷങ്ങളിൽ പുറത്ത് വന്ന വിവിധ റാങ്കിങ്ങുകളിൽ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ഗ്രാഫ് താഴേക്ക് വീണിരുന്നു. എന്നാൽ ഫ്ലൈറ്റ് കാലതാമസവുമായോ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്ത ഒരു നേട്ടത്തിനാണ് ടൊറന്റോ ഹബ് ഇപ്പോൾ അർഹമായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സൺ എയർപോർട്ട് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിലൊന്നായി ഫോർബ്സ് പട്ടികയിലിടം നേടി.
പിയേഴ്സൺ നടത്തുന്ന ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി (GTAA), 2025-ൽ 300 മികച്ച തൊഴിൽദാതാക്കളുടെ പട്ടികയിൽ 107 -ാമത് സ്ഥാനവും ഗതാഗത, ലോജിസ്റ്റിക്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം GTAA യുടെ സ്ഥാനം 210 ആയിരുന്നു.
ജീവനക്കാരുടെ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി നിരന്തരം മെച്ചപ്പെടുത്താനുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് ബ്രാൻഡിനുള്ള ഈ അംഗീകാരമെന്ന് പിയേഴ്സൺ എയർപോർട്ടിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ബുധനാഴ്ച പത്രക്കുറിപ്പിൽ പറഞ്ഞു.