ജനുവരി 26 മുതൽ ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള പുരുഷ വോളിബോൾ ടീമിനെ സൂപ്പർ താരം ജെറോം വിനീത് നയിക്കും. കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ഈ ടീമിൽ നിരവധി പ്രഗത്ഭ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് .
ടീം അംഗങ്ങൾ:
ജെറോം വിനീത് (ക്യാപ്റ്റൻ), ഐബിൻ ജോസ്, അരവിന്ദ്, ജിതിൻ, അഖിൻ, മുജീബ്, ജോൺ, ജിഷ്ണു, ഷോൺ ടി, എറിൻ, രാഹുൽ, സേതു, ആനന്ദ്, ശ്രീഹരി,
പരിശീലകർ :
ബിജോയ് ബാബു, ശ്രീജിത്ത്, മധുസൂധനപ്പണിക്കർ
മാനേജർ:
മൊയ്ദീൻ നൈന
ഈയിടെ രാജസ്ഥാനിൽ സമാപിച്ച ദേശീയ സീനിയർ വോളിബോളിൽ കിരീടം ചൂടിയ കേരളം ദേശീയ ഗെയിംസിലും സംസ്ഥാനത്തിന്റെ സുവർണ പ്രതീക്ഷയാണ്. രാജസ്ഥാനിൽ നടന്ന ടൂർണമെന്റിൽ കേരളത്തെ നയിച്ച അബ്ദുൽ റഹീം ദേശീയ ഗെയിംസ് ടീമിൽ ഇടം നേടിയില്ല.