ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, പ്രൊവിൻഷ്യൽ പാർലിമെന്റ് കാലാവധി തീരാൻ ഒരു വർഷം ശേഷിക്കെ, ഫെബ്രുവരി 27-ന് ഒരു അതിവേഗ തിരഞ്ഞെടുപ്പ് (Snap Election) പ്രഖ്യാപിച്ചു. ലഫ്. ഗവർണർ എഡിത്ത് ഡുമോണ്ടുമായി ചർച്ച നടത്തിയ ഫോർഡ്, പാർലിമെന്റ് വിരാമം ആവശ്യപ്പെട്ടതോടെയാണ് 29-ദിവസത്തെ പ്രചാരണ പരിപാടികൾ ജനുവരി 29 ന് ഔപചാരികമായി ആരംഭിക്കുന്നത്.
ഫെഡറൽ തലത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കുറിപ്പും യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപിന്റെ 25% കസ്റ്റംസ് നികുതി ഭീഷണിയും രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഫോർഡ് ഈ നേരത്തെയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1981-ന് ശേഷം ആദ്യത്തെ ശീതകാല നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
