കപ്രശ്ശേരി: ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്ത്യാന്റെയും തിരുനാൾ മഹോത്സവം 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ ആചാരപരമായും ആത്മീയമായും വിപുലമായി ആഘോഷിക്കപ്പെടുന്നു. ഇടവക ജനത്തിന്റെ ആത്മീയതയും വിശ്വാസത്തിന്റെയും ഈ തിരുനാൾ ഭക്തിനിർഭരമായി നടത്തുന്നു.



ജനുവരി 22 മുതൽ ആരംഭിച്ച നൊവേന പ്രാർത്ഥനകൾ തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.
തിരുനാളിന്റെ ആദ്യ ദിവസം ജനുവരി 31-ന് വൈകുന്നേരം 5:30-ന് കൊടിയേറ്റത്തോടെ ആരംഭിക്കും. തുടർന്നു ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫെബ്രുവരി 1-ന് രാവിലെ 7-ന് വിശുദ്ധ കുർബാനയും തുടർന്നുള്ള വീടുകളിലേക്ക് അമ്പ് ഉണ്ടായിരുന്നു. വൈകുന്നേരം 5:30 നു റവ ഡോ പോൾ മാവേലിയുടെ നേതൃതത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും സത്യദീപം ചീഫ് എഡിറ്റർ റവ ഡോ മാർട്ടിൻ എടയന്ത്രത്ത് വചനപ്രഘോഷണവും നൽകി.



ഇന്ന് രാവിലെ 10:00-ന് ആഘോഷമായ തിരുനാൾ കുർബാനയോടെ ആഘോഷം അവസാനിക്കും.
