പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഉച്ചതിരിഞ്ഞ് നടത്തിയ ചർച്ചയ്ക്കുശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉല്പന്നങ്ങൾക്ക് മേൽ 25% നികുതി ചുമത്താനുള്ള തീരുമാനം 30 ദിവസത്തേക്ക് നീട്ടിവെച്ചു.
ട്രൂഡോ ആണ് ഈ കാര്യം പുറത്ത് വിട്ടത്. ഈ പ്രഖ്യാപനത്തോടൊപ്പം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയുടെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഫെന്റനൈൽ കടത്ത് തടയുന്നതിനും പുതിയ നടപടികൾ പ്രഖ്യാപിച്ചു. “ഫെന്റനൈൽ സാർ (Fentanyl Czar)” എന്ന പദവി രൂപീകരിച്ച് മയക്കുമരുന്ന് നിയന്ത്രണം ശക്തിപ്പെടുത്തും, കൂടാതെ മെക്സിക്കൻ കാർട്ടലുകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. അതിർത്തി 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും, യുഎസുമായി ചേർന്ന് ഫെന്റനൈൽ കടത്തിനും കള്ളപ്പണ ഇടപാടുകൾക്കും എതിരായ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റലിജൻസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി $200 ദശലക്ഷം നിക്ഷേപം അനുവദിച്ചിട്ടുണ്ടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.