ഡാലസ് കേരള അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി “വിമൻസ് ടോക്ക്” എന്ന പ്രത്യേക പരിപാടി 2025 മാർച്ച് 8-ന് സന്ധ്യ 4:30 മുതൽ 6:30 വരെ KAD/ICEC ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടത്തുന്നു.
ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ ഒന്നിച്ച്strength, resilience, empowerment, ചർച്ച ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. DFW മെട്രോപ്ലക്സിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പരിപാടിയുടെ പ്രധാന ഭാഗമാകും.
ഈ വർഷത്തെ വിഷയം “Accelerate Action” ആണ്, ഇതിൽ ചർച്ചചെയ്യുന്ന പ്രധാന വിഷയങ്ങൾ:
• സ്വയം പരിപാലനവും ആരോഗ്യം
• വനിതാരോഗ്യം
• തൊഴിലും ബന്ധങ്ങളും
• നെറ്റ്വർക്കിംഗ്
പ്രമുഖ അതിഥിയായി റോക്ലാൻഡ് കൗണ്ടി (ന്യൂയോർക്ക്) ലീജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. അനി പോൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡാലസ് കേരള അസോസിയേഷൻ സോഷ്യൽ സർവീസ് ഡയറക്ടർ ജൈസി ജോർജ് (469-688-2065) നെ ബന്ധപ്പെടുക.
