ടൊറൊന്റോ: ഗ്രേറ്റർ ടൊറൊന്റോ ഏരിയയിലെ (GTA) നിരവധി സ്കൂളുകൾ ഇന്ന് അടച്ചതായി സ്കൂൾ ബോർഡുകൾ അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനാൽ, റോഡുകളും സൈഡ് വാക് കളും കുട്ടികൾക്കും അധ്യാപകർക്കും അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി. ചില സ്കൂളുകൾ ഒന്നടങ്കം ഓൺലൈൻ ക്ലാസിലേക്ക് മാറിയപ്പോൾ, മറ്റുള്ളവ ഇന്നത്തെ മുഴുവൻ ക്ലാസുകളും റദ്ദാക്കി.
അടച്ച സ്കൂളുകളും ഓൺലൈൻ പഠനത്തിനുള്ള പുതിയ അറിയിപ്പുകളും
മുഴുവനായും അടച്ച സ്കൂളുകൾ (ഓൺലൈൻ പഠനവും ഇല്ല):
• ടൊറൊന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TDSB)
• ടൊറൊന്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TCDSB)
• പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (PDSB) (അസിംക്രോണസ് പഠനം ഐച്ഛികം)
• ഹാൾട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HDSB) (അസിംക്രോണസ് പഠനം ഐച്ഛികം)
• ഹാൾട്ടൺ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HCDSB) (അസിംക്രോണസ് പഠനം ഐച്ഛികം)
• ഹാമിൽട്ടൺ-വെന്റ്വർത്ത് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HWDSB)
• നയാഗ്ര ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (NDSB)
• നയാഗ്ര കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (NCDSB) (അസിംക്രോണസ് പഠനം ഐച്ഛികം)
ഓൺലൈൻ ക്ലാസിലേക്ക് മാറിയ സ്കൂളുകൾ:
• ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (DPCDSB)
• യോർക്ക് റീജിയൻ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (YRDSB)
• യോർക്ക് കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (YCDSB)
• ഹാമിൽട്ടൺ-വെൻത്വർത്ത് കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (HWCDB) (എലിമെന്ററി വിദ്യാർത്ഥികൾക്കായി അസിംക്രോണസ് പഠനം മാത്രം)
ഭാഗിക അടച്ചുപൂട്ടലുകൾ & ബസ് റദ്ദാക്കലുകൾ:
• ഡർഹാം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (DDSB): ബസുകൾ റദ്ദാക്കി, പ്രൈമറി സ്കൂളുകൾ അടച്ചു, സെക്കൻഡറി സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറും.
• ഡർഹാം കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (DCDSB): എല്ലാ മേഖലകളിലും ബസുകൾ റദ്ദാക്കി, പ്രൈമറി സ്കൂളുകൾ അടച്ചു, സെക്കൻഡറി സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറും.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി ഓരോ സ്കൂൾ ബോർഡിന്റെയും വെബ്സൈറ്റുകൾ പരിശോധിക്കാൻ അധികൃതർ നിർദേശിക്കുന്നു.