ഓട്ടാവാ: ജനുവരിയിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഫെഡറൽ സർക്കാരിന്റെ നികുതി ഇളവ് കുറച്ച് ആശ്വാസം നൽകിയെങ്കിലും, ഇന്ധനവില വർധന അതിന്റെ പ്രഭാവം കുറച്ചു, ഇതാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണം.
പണപ്പെരുപ്പം ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ
• പെട്രോൾ വില കഴിഞ്ഞ വർഷത്തേക്കാൾ 8.6% വർധിച്ചു, പ്രത്യേകിച്ച് മാനിറ്റോബയിൽ 25.9% വരെ കുതിച്ചുയർന്നു. പ്രാദേശിക സർക്കാരിന്റെ താത്കാലിക ഇന്ധനനികുതി ഇളവ് അവസാനിച്ചതാണ് ഇതിന് കാരണം.
• നാട്യുറൽ ഗ്യാസ് വിലയും 4.8% വരെ വർദ്ധിച്ചു, ഓണ്ടാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ ആവശ്യകത കൂടിയതാണ് ഇതിനു കാരണം.
ഫെഡ്രൽ ഗവൺമെന്റിന്റെ നികുതി ഇളവ് ഇല്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നതാണ്?
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുപ്രകാരം, നികുതി ഇളവ് ഇല്ലായിരുന്നെങ്കിൽ ഡിസംബറിലെ 2.3% എന്ന നിരക്കിനെക്കാൾ വേഗത്തിൽ വർദ്ധിച്ചു പണ്ണപ്പെരുപ്പ് നിരക്ക് 2.7% ആയി ഉയർന്നേനെ,.
ഇന്ധനം, ഊർജ്ജം എന്നിവയുടെ വില ഉയരുന്നത് പണപ്പെരുപ്പം നേരത്തേ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി വർദ്ധിക്കാൻ കാരണമായി. സർക്കാരിന്റെ സപ്പോർട്ട് പാക്കേജുകൾ ഉണ്ടായിട്ടും, സാധാരണക്കാരന് ഇതിന്റെ ആഘാതം നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.