സാൻ ഫ്രാൻസിസ്കോ: ആഡോബ് ഐഫോണിനായി ഫോട്ടോഷോപ്പ് ആപ്പ് പുറത്തിറക്കി. ഇത് വഴി പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോ എഡിറ്റിംഗിനുള്ള അവസരങ്ങൾ മൊബൈലിലേക്ക് അഡോബ് കൊണ്ടുവരുന്നു. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ്, ഒബ്ജക്റ്റുകൾ ചേർക്കുക, പശ്ചാത്തലം മാറ്റുക, അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്യുക, മുൻനിര എഡിറ്റിംഗ് നടത്തുക തുടങ്ങിയവയെല്ലാം വളരെ എളുപ്പമാക്കുന്നു.
ഡെസ്ക്ടോപ്പ് ഫോട്ടോഷോപ്പിന്റെ പ്രധാന സവിശേഷതകൾ ഇപ്പോൾ ഐഫോണിലും ലഭ്യമാണ്. ചിത്രങ്ങൾ കോളാജ് ചെയ്യാം, ബ്ലെൻഡ് ചെയ്യാം, റിടച്ചുചെയ്യാം, വ്യത്യസ്ത ശൈലിയിൽ മാറ്റങ്ങൾ വരുത്താം. ശരളമായ ഡിസൈൻ ഇത് ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന തരത്തിലാണ്.
AI ഉപയോഗിച്ചുള്ള നവീകരണം
ഫോട്ടോഷോപ്പ് ഐഫോണിന്റെ പ്രധാന ആകർഷണമാകുന്നത് അതിന്റെ എഐ (AI) കഴിവുകളാണ്. ഉപയോക്താക്കൾക്ക് നിമിഷനേരം കൊണ്ടു തന്നെ അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാനോ, പുതിയ ഘടകങ്ങൾ ചേർക്കാനോ, ചിത്രങ്ങൾ പൂർണ്ണമായും മാറ്റാനോ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിവിധ ഉപകരണങ്ങളിൽ സുഗമമായ ഉപയോഗം
ഫോട്ടോഷോപ്പ് ഉപയോക്താക്കൾക്ക് ഐപാഡിലേക്കും വെബിലേക്കും സ്മൂത്ത് ട്രാൻസിഷൻ നടത്താൻ കഴിയുന്നു. ഫോട്ടോഷോപ്പ് മൊബൈൽ ആൻഡ് വെബ് പ്ലാൻ സബ്സ്ക്രൈബർമാർക്ക് പ്രിമിയം ഫീച്ചറുകളും പൂർണ്ണ വെബ് ആക്സസും ലഭ്യമാകും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമോ?
നിലവിൽ, ഫോട്ടോഷോപ്പ് മൊബൈൽ പതിപ്പ് ആൻഡ്രോയിഡിൽ ലഭ്യമല്ല. എന്നാൽ, ആൻഡ്രോയിഡ് പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായും, അധികം വൈകാതെ വിപണിയിൽ എത്തുമെന്നുമാണ് ആഡോബ് അറിയിച്ചിരിക്കുന്നത്.
ഈ പുതിയ അപ്ഡേറ്റിലൂടെ, മൊബൈൽ ഉപയോക്താക്കൾക്ക് എവിടെയും, എപ്പോഴും തങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ അതിവേഗം പ്രയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ആഡോബ്.