കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 40- ൽ അധികം രാജ്യങ്ങൾ ആ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിങ്ങനെ ആദ്യ പട്ടികയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നുമാണ് സൂചന. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന സംഘം ഈ പ്രൊപ്പോസലിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. രാജ്യ സുരക്ഷ മുൻനിർത്തി ദേശീയ സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുള്ള നിർദ്ദേശവുമായി ജനുവരി 20ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സെക്യൂരിറ്റി പരിശോധനകളുടെയും സ്ക്രീനിങ് സംവിധാനങ്ങളുടെയും അപര്യാപ്തത മൂലം ഭാഗികമായോ പൂർണ്ണമായോ യാത്രാ വിലക്ക് ഏർപ്പെടുത്തേണ്ട രാജ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനും ട്രംപ് നിർദ്ദേശം നൽകിയിരുന്നു. ട്രംപിന്റെ ഈ നിർദ്ദേശം തന്റെ രണ്ടാം വരവിൽ ആരംഭം കുറിച്ചിരിക്കുന്ന കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ്.
Trending
- ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
- ഐറിഷ് മലയാളി വിദ്യാർത്ഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വലിയ നേട്ടം
- ഇസ്രായേലിനെ തിരിച്ചടിച്ച് ഇറാൻ
- ഇറാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം
- വാഷിംഗ്ടണിൽ രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു
- കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വാഷിംഗ്ടണിൽ
- ഒന്റാറിയോ പ്രൊവിൻസിന്റെ ബജറ്റ് മെയ് 15ന്
- യു എസ് യുക്രൈനുമായി നിർണായക ധാതു ഖനന കരാറിന് ധാരണയിൽ എത്തി