കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില്‍ 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ പ്രതിരോധം ശക്തിപ്പെടുത്തിയതിന് ദിവസങ്ങൾക്കുള്ളിൽ ശനിയാഴ്ച ലബനോനിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായത് എന്നുള്ളത് ശ്രദ്ധേയമാണ്. വടക്കൻ ഇസ്രായേലി പട്ടണമായ മെറ്റുലയിൽ ലെബനോൻ തൊടുത്ത മൂന്ന് റോക്കറ്റുകളും പ്രതിരോധിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
Trending
- അയർലൻഡിൽ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപിച്ച് ഡബ്ലിൻ ആര്‍ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന