പുതിയ അമേരിക്കൻ നികുതി ഒഴിവാക്കാൻ ആപ്പിൾ കമ്പനി മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് വിമാനങ്ങളിൽ ഐഫോണുകളും മറ്റ് ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയിലേക്ക് അയച്ചു. മാർച്ച് അവസാന ആഴ്ചയിൽ ഇത് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 5-ന് ട്രംപ് സർക്കാർ 10% നികുതി കൊണ്ടുവന്നതിന് മുമ്പാണ് ഈ ഷിപ്പ്മെന്റ് നടന്നത്.
ഈ വലിയ ഷിപ്മെന്റിലൂടെ ആപ്പിൾ അവരുടെ സാധനങ്ങൾ കുറഞ്ഞ നികുതിയിൽ അമേരിക്കയിൽ എത്തിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് വില കൂടാതെ സാധനങ്ങൾ നൽകാൻ കഴിയും. സാധാരണ ഈ സമയത്ത് ഷിപ്പിംഗ് കുറവാണ്, പക്ഷേ ആപ്പിൾ സധാരണയിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചു.