ഒരു ലക്ഷം ജനങ്ങളിൽ അറുപത്തിയഞ്ചിൽ താഴെ പേരെ മാത്രം ബാധിക്കുന്ന രോഗങ്ങളെയാണ് അപൂർവ്വ രോഗങ്ങളായി (rare diseases) ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
കാരണങ്ങൾ പലത്
ജനിതക ഘടകങ്ങൾ ആണ് 75-80% അപൂർവ്വ രോഗങ്ങൾക്കും കാരണമാകുന്നതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അണുബാധ, പ്രത്യേകതരം അലർജികൾ തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ. എന്നാൽ, പല അപൂർവ്വ രോഗങ്ങളുടെയും കാരണം അജ്ഞാതമാണ്.
ചിലയിനം അർബുദങ്ങളും അപൂർവ്വരോഗങ്ങളാകാം
അപൂർവ്വ രോഗങ്ങൾ ആരെയൊക്കെ ബാധിക്കാം?
അപൂർവ്വ രോഗബാധിതരിൽ മൂന്നിൽ രണ്ടുപേരും കുട്ടികളാണ്. എന്നാൽ, ചില അപൂർവ്വ രോഗങ്ങൾ മുതിർന്നവരിലും പ്രത്യക്ഷപ്പെടാം.
രോഗനിർണ്ണയം
ഭൂരിഭാഗം അപൂർവ്വ രോഗങ്ങളുടെയും കാരണം ജനിതക ഘടകങ്ങൾ ആയതുകൊണ്ടുതന്നെ ജനിതക പരിശോധനകളാണ് ഇത്തരം രോഗങ്ങളുടെ രോഗനിർണ്ണയം പ്രധാനമായും സാധ്യമാക്കുന്നത്.
അപൂർവ്വ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാനാകുമോ?
മിക്ക അപൂർവ്വ രോഗങ്ങളും പൂർണ്ണമായും ഭേദമാക്കാനില്ല. എന്നാൽ, സവിശേഷ എൻസൈമുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള നൂതന ചികിത്സാരീതികളിലൂടെ അപൂർവ്വ രോഗങ്ങളുടെ തീവ്രത കുറയ്ക്കാനാകും.
മാനസിക-സാമൂഹിക വെല്ലുവിളികൾ
അപൂർവ്വ രോഗങ്ങൾ സൃഷ്ടിക്കുന്ന മാനസിക-സാമൂഹിക വെല്ലുവിളികൾ സവിശേഷവും സങ്കീർണ്ണവുമാണ്. അതിനാൽ, ഇത്തരം രോഗങ്ങളുള്ളവർക്ക് സമൂഹത്തിന്റെ ശക്തമായ പിന്തുണ അത്യന്താപേക്ഷിതമാണ്.