എന്താണാവോ ഈ ലൂപ്പസ് എന്ന് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാകും.
‘സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന രോഗമാണ് പൊതുവെ ‘ലൂപ്പസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.
ലൂപ്പസിനെക്കുറിച്ച് കൂടുതൽ അറിയാം…
ലൂപ്പസ് എന്നാൽ എന്ത്?
ശരീരത്തിലെ വിവിധ കലകളിൽ വീക്കം സംഭവിക്കുന്ന ഒരു രോഗമാണ് ലൂപ്പസ്.
മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, വൃക്കകൾ, വായ, സന്ധികൾ, തുടങ്ങി ഏത് അവയവത്തെയും ലൂപ്പസ് ബാധിക്കാം
ലോക ലൂപ്പസ് ദിനം
ലൂപ്പസ് രോഗികളുടെ മാനസ്സികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന രീതിയിൽ പൊതുസമൂഹത്തയും സർക്കാരുകളെയും തയ്യാറെടുപ്പിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും മെയ് 10 ന് ലോക ലൂപ്പസ് ദിനം ആചരിച്ചുവരുന്നു.
ലൂപ്പസിന്റെ ലക്ഷണങ്ങൾ
മുഖത്ത് ചുണങ്ങ് പ്രത്യക്ഷമാകുന്നതാണ് ലൂപ്പസിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയിൽ ഒന്ന്.
ക്ഷീണം, സന്ധിവേദന, പനി എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
പ്രേരകഘടകങ്ങൾ
ജനിതകഘടകങ്ങൾ, പ്രായം, മാനസിക സമ്മർദ്ദം, ശാരീരിക സമ്മർദ്ദം എന്നിവ ലൂപ്പസിന്റെ പ്രേരകഘടകങ്ങളാണ്.
ലൂപ്പസ് കൂടുതൽ ബാധിക്കുന്നത് ആരെ?
സ്ത്രീകളിലാണ് ലൂപ്പസ് കൂടുതലായി കാണപ്പെടുന്നത്.
ചികിത്സ
ലൂപ്പസ് പൂർണ്ണമായും ഭേദമാക്കാനാകില്ല.
പക്ഷേ, ഇമ്മ്യുണോസപ്പ്രെസന്റ് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകളിലൂടെ ലൂപ്പസ് ലക്ഷണങ്ങൾ നിയന്ത്രിക്കാം.