ടൊറോന്റോ: ടൊറോന്റോ നഗരത്തിലെ ബില്ലി ബിഷപ് വിമാനത്താവളത്തെയും ഒന്റാരിയോയിലെ നയാഗ്രക്ക് സമീപമുള്ള സെന്റ് കത്രീൻസ് നഗരത്തിലെ പോർട്ട് വെല്ലർ എന്ന പുതിയ ടെർമിനലിനെയും ബന്ധിപ്പിച്ച് വെറും അരമണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന ഹൈസ്പീഡ് ഹോവർക്രാഫ്റ്റ് സർവീസ് ജൂലായ് മുതൽ ആരംഭിക്കാനാണ് പദ്ധതിയിരിക്കുന്നത്. ഈ സേവനം നടപ്പാക്കുന്നത് Hoverlink Ontario എന്ന സ്വകാര്യ കമ്പനിയാണ്. പദ്ധതിയുടെ ഭാഗമായി കമ്പനി പോർട്ട്സ് ടൊറൊന്റോയുമായി 30-വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് . പ്രവിശ്യയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ QEW (ക്വീൻ എലിസബത്ത് വേ) ഹൈവേയിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും ഒന്റാരിയോയിലെ രണ്ടുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ ആകർഷകമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം .
സർവീസ് വിശദാംശങ്ങൾ
ടൊറോന്റോയും സെന്റ് കത്രീൻസും തമ്മിലുള്ള യാത്ര വെറും അരമണിക്കൂറിൽ പൂർത്തിയാക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു . ഓരോ ഹോവർക്രഫ്റ്റിലും ഏകദേശം 180 യാത്രക്കാരെ വരെ ഒരേസമയം കയറ്റാൻ കഴിയും. സർവീസ് പൂർണ്ണ ശേഷിയിൽ ആരംഭിച്ചതിന് ശേഷം പ്രതിദിനം QEW ഹൈവേയിലൂടെ പോകുന്ന വാഹനം 8,000ത്തിലധികം കുറക്കാനാകുമെന്നാണു വിലയിരുത്തൽ. പദ്ധതി പ്രകാരം ഈ സർവീസ് വർഷം മുഴുവൻ (365 ദിവസം) നിരന്തരം പ്രവർത്തിക്കുന്നതും ദിവസേന 48 ട്രിപ്പ് വരെ നടത്തുന്നതുമാണ് .
സെന്റ് കത്രീൻസിലെ പോർട്ട് വെല്ലർ ടേർമിനലിൽ എത്തുന്ന യാത്രക്കാരെ അടുത്തുള്ള വിനോദ, വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാൻHoverlink കമ്പനി പ്രത്യേക ഷട്ടിൽ ബസുകൾ ഒരുക്കും. നയാഗ്രാ ഫാൾസ്, നയാഗ്ര ഓൺ ദ ലേക്ക് എന്നിവയുൾപ്പെടെയുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളും നയാഗ്ര കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനവും ഈ ഷട്ടിൽ സേവനത്തിലൂടെ ബന്ധിപ്പിക്കപ്പെടും. യാത്രയെ കൂടുതൽ രസകരമാക്കാൻ ഹോവർക്രാഫ്റ്റുകളിൽ ഡിജെയുടെ തത്സമയ സംഗീത പരിപാടിപോലുള്ള ഓൺബോർഡ് വിനോദങ്ങളും ഒരുക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട് .
വിനോദസഞ്ചാരവും സാംസ്കാരികവും പ്രാധാന്യം
ടൊറോന്റോ നഗരവും നയാഗ്രാ പ്രദേശവും ചേർന്ന് പ്രതിവർഷം 40 ദശലക്ഷത്തിലധികം (ഏകദേശം 4 കോടി) വിനോദസഞ്ചാരികളെ ആകർഷിക്കുന്നു . വർഷം മുഴുവൻ ലഭ്യമാവുന്ന ഈ ദ്രുതഗതിയുള്ള സേവനം, രണ്ട് പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം ഗണ്യമായി ഉയർത്താൻ സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു . ഹോവർലിങ്ക് അധികൃതരുടെ അഭിപ്രായത്തിൽ, ടൊറോന്റോ വാസികൾക്ക് നയാഗ്രാ-ഓൺ-ദ-ലേക്ക് പ്രദേശത്തെ വൈനറികൾ തുടങ്ങി നയാഗ്രയുടെ പ്രഗൃതിരമണിയമായ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പുതിയ വഴികള് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു . അതുപോലെ, നയാഗ്രാ മേഖലയിലെ ആളുകൾക്കും ടൊറോന്റോയിലെ കലാ-സാംസ്കാരിക ആഘോഷങ്ങളിലും സംഗീത സദസ്സുകളിലും സംബന്ധിക്കാൻ ഏറെ എളുപ്പമാകും. ഇതനുസരിച്ച്, ഇരുപ്രദേശങ്ങളുടെയും പ്രാദേശിക സാമ്പത്തികവും സാംസ്കാരികവും വളർച്ചയ്ക്ക് ഈ സർവീസ് പുതിയ ഉത്തേജനം പകരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്