ഹാമിൽട്ടൺ, ഒന്റാരിയോ: ഹാമിൽട്ടനിലെ ലിങ്കൺ എം. അലക്സാണ്ടർ പാത (LINC) മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടയ്ക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ തവണ മാറ്റിവെച്ച പരിപാലന പ്രവൃത്തികൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള സമയത്ത് നടക്കും.
വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ ഈസ്റ്റ്ബൗണ്ട് ദിശയിൽ ഗോൾഫ് ലിങ്ക്സ് റോഡിൽ നിന്ന് അപ്പർ റെഡ് ഹിൽ വാലി പാതയുടെ റാംപ് വരെ പാത അടയ്ക്കും.
വെസ്റ്റ്ബൗണ്ട് ദിശയിൽ റെഡ് ഹിൽ വാലി പാത മുതൽ മോഹാക്ക് റോഡ് വരെ വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെ പാത അടച്ചിടും.
വാഹനങ്ങൾക്കായി മോഹാക്ക് റോഡും സ്റ്റോൺ ചർച്ച് റോഡും വഴി തിരിച്ചു പോകാനുള്ള സംവിധാനമുണ്ട്. ഹൈവേ 403-ലേക്ക് കയറുന്നതിനായി മോഹാക്ക് റോഡ് ഓൺറാമ്പുകൾ ഉപയോഗിക്കാം. ഹൈവേ 403 വഴിയായി ഹാമിൽട്ടനിലേയ്ക്ക് എത്തുന്നവരെ ഗോൾഫ് ലിങ്ക്സ് റോഡിലേക്കാണ് വഴി തിരിച്ച് വിടുന്നത്.
പാതയിലെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക പുനരുദ്ധാരണം, ബ്രിഡ്ജ് മെയിന്റനൻസ്, അടയാളങ്ങൾ പുനസ്ഥാപിക്കൽ, ടാറിങ് പണികൾ എന്നിവ ഈ സമയത്ത് നടപ്പിലാകും.
പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ കൂടുതൽ ട്രാഫിക് ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നും യാത്രികർ അതനുസരിച്ച് സമയം കൂടുതൽ മുന്നിൽ കാണണമെന്നും പറ്റുമെങ്കിൽ മറ്റു വഴികൾ ഉപയോഗിക്കാൻ പരിശ്രമിക്കണം എന്നും സിറ്റി അധികൃതർ അഭ്യർഥിച്ചു.