വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാരചർച്ചകൾ അവസാനിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കാനഡ അവതരിപ്പിച്ച ഡിജിറ്റൽ സേവന നികുതിക്കെതിരെ പ്രതികരിച്ച ട്രംപ്, അതിനെ “ഞങ്ങളുടെ രാജ്യത്തിന് നേരെയുള്ള നേരിട്ടും നിഷ്ഠൂരവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു.
കാനഡയുമായി കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. പുതിയ ടാരിഫ് നിരക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു.