ഒറ്റവ, കാനഡ: അമേരിക്കയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡ ഡിജിറ്റൽ സേവന നികുതി പിൻവലിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കാനഡയുടെ ധനമന്ത്രാലയം ഞായറാഴ്ച (June 29, 2025) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കക്കും കാനഡക്കും പരസ്പര ഗുണം ലഭിക്കുന്ന ഒരു സമഗ്ര വ്യാപാര ഉടമ്പടിയിലേക്ക് നീങ്ങുന്നതിനായാണ് ഈ നികുതി പിന്മാറ്റം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഒരു ടാക്സ് പ്രധാന കാരണമായി പറഞ്ഞ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിറുത്തിയിരുന്നു.