ഒറ്റവ – വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ട് കാനഡ ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസ് നികുതി (DST) പിന്‍വലിച്ചതിന് പിന്നാലെ, യുഎസ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോൺവിളി നടത്തിയതായി പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. ജൂലൈ 21-നകം വ്യാപാര കരാറിലേക്ക് എത്താനുളള മുൻ ധാരണ പ്രകാരം ചർച്ചകൾ തുടരുമെന്ന് ഇരുവരും തീരുമാനം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത് ഒരു വലിയ പരസ്പരാലോജനയുടെ ഭാഗമാണ്. നികുതി ഇപ്പോൾ ശേഖരിച്ച് പിന്നെ തിരിച്ചു നൽകുന്നത് കൃത്യമായ ഒന്നായി തോനുന്നില്ല,” എന്ന് കാർനി അഭിപ്രായപ്പെട്ടു.