വോൺ, ഒന്റാറിയോ: ജൂൺ 20-ന് രാത്രി 10 മണിയോടെ ഡഫറിൻ സ്ട്രീറ്റിനും ഹൈവേ 407നും സമീപമുള്ള ഫുട്ബോൾ മൈതാനത്ത് നടന്ന കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിക്ക് നേരെ ഭീഷണി ഉയർത്തിയെന്ന ആരോപണത്തെ തുടർന്ന് എതിർടീം അംഗമായ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
53 വയസ്സുള്ള വോൺ സ്വദേശിയായ കുറ്റാരോപിതൻ ജ്യൂൺ 27- നു അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ ‘ഭീഷണി മുഴക്കിയതിന്’ (Uttering Threats) കുറ്റം ചുമത്തിയതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു.
“യുവാക്കളുടെ കായിക മത്സരങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങളിൽ ഭീഷണിയോ ഭീഷണി സാദ്ധ്യതയോ പോലീസിന് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കുക,” പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.