ഡബ്ലിൻ, അയർലൻഡ്: കണ്ണൂർ സ്വദേശിയും അയർലണ്ടിലെ ബ്ലാഞ്ചർഡ്സ്റ്റൗൺ താമസക്കാരനുമായ കിഴക്കേക്കര ജോണി ജോസഫ് (തളിപ്പറമ്പ്, പടപ്പയങ്ങാട് ഇടവകംഗം) നിര്യാതനായി. 62 വയസായിരുന്നു.
ഭാര്യ: ഷാന്റി ജോസഫ്
മക്കൾ: ജോസ്വിൻ, ജോഷ്വിൻ
ബ്ലാഞ്ചർഡ്സ്റ്റൗൺ ഹോളിസ്ടൗണിൽ കുടുംബവുമായി താമസിച്ചിരുന്ന ജോണി ജോസഫ് ആർമിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം അയർലൻഡ് മലയാളി സമൂഹത്തിനിടയിൽ വലിയ ദുഃഖം പകർന്നിട്ടുണ്ട്.
ജൂലൈ 5-ന് വൈകിട്ട് 5 മണി മുതൽ രാത്രി 10 മണിവരെ അദ്ദേഹത്തിന്റെ വീട്ടിൽ പ്രൈവറ്റ് വ്യൂയിംഗ് നടത്തി. ജൂലൈ 6-ന് രാവിലെ 9:15ന് ഹൺസ്റ്റ്ടൗൺ ചർച്ചിൽ ഫ്യൂണറൽ മാസ് നടന്നു. അതിനുശേഷം 1:30 മുതൽ 3:30 വരെ പൊതുജനങ്ങൾക്ക് പബ്ലിക് വ്യൂയിംഗിനായി അവിടത്തെ Church of the Sacred Heart of Jesus, Huntstown D15 F440-ൽ അവസരം ഒരുക്കിയിരുന്നു.
സംസ്കാരം 2025 ജൂലൈ 17 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് ആലക്കോട് സെന്റ് മേരീസ് ഫോറോന പള്ളി കുടുംബകല്ലറയിൽ.