ടോറൊന്റോ: ടോറൊന്റോ ട്രാൻസിറ്റ് കമ്മീഷനിലെ (TTC) ചില സബ്വേ സ്റ്റേഷനുകളിലെ ഫെയർ ഗേറ്റുകൾ ഡെബിറ്റ്, ക്രെഡിറ്റ്, ആപ്പിൾ വാലറ്റ്, ഗൂഗിൾ വാലറ്റ് തുടങ്ങിയ പേയ്മെന്റുകൾ സ്വീകരിക്കാത്തതായി റിപ്പോർട്ടുകൾ. സർവറിലെ പ്രശ്നമാണ് ഈ തടസത്തിന് കാരണം എന്ന് ടിടിസി വ്യക്തമാക്കി.
പ്രെസ്റ്റോ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റുകൾക്ക് തകരാർ ഇല്ല.
പ്രസ്റ്റോ ഒഴികെയുള്ള മാറ്റ് പേയ്മെന്റുകൾ സ്റ്റേഷനുകളിൽ ചില ഗേറ്റുകൾ മാത്രമേ ഉപയോഗിക്കാനാകൂ. അതിനാൽ, പ്രധാന ഗേറ്റുകളിൽ ടിടിസി ഉദ്യോഗസ്ഥരും എജന്റുമാരും യാത്രക്കാർക്ക് സഹായം നൽകുവാൻ നില്കുന്നുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
പ്രശ്നം പരിഹരിക്കപ്പെടാനുള്ള സമയപരിധി ഇതുവരെ വ്യക്തമല്ല. എന്നാൽ ഇതുവരെ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടിട്ടില്ല.