ലോകമെമ്പാടുമുള്ള അഭയാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലെ അഭയാർത്ഥി സംവിധാനം പരാജയപ്പെട്ടുവെന്ന് ദ ഇക്കണോമിസ്റ്റ് (The Economist) വാരിക വിലയിരുത്തുന്നു. “Scrap the Asylum System” എന്ന പേരിൽ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിൽ, അഭയാർത്ഥി നയങ്ങൾ പുനരവലോകനം ചെയ്യാനും പകരം ഫലപ്രദമായ മാതൃകകൾ നടപ്പാക്കാനും ആഹ്വാനം ചെയ്യുന്നു.

പ്രധാന വിലയിരുത്തലുകൾ:
സംവിധാനത്തിന്റെ പരാജയം
2023-ലെ യു.എൻ.എച്ച്.സി.ആർ. (UNHCR) റിപ്പോർട്ട് പ്രകാരം, ലോകത്ത് 3.6 കോടിയിലധികം അഭയാർത്ഥികൾ ഉണ്ടെന്നാണ് കണക്ക്, എന്നാൽ വളരെക്കുറച്ചുപേർക്ക് മാത്രമേ സുരക്ഷിതമായ രാജ്യങ്ങളിൽ താമസിക്കാനുള്ള അവസരം ലഭിക്കുന്നുള്ളൂ.
2022-ൽ 9.66 ലക്ഷമായിരുന്നു (Eurostat) യൂറോപ്പിലെ അഭയാർത്ഥി അപേക്ഷകളുടെ എണ്ണം. എന്നാൽ അംഗീകരിക്കപ്പെട്ടത് 30% മാത്രം.
അധികാര ദുരുപയോഗവും ക്രിമിനലൈസേഷനും
ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ അഭയാർത്ഥികൾക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി (Amnesty International, 2024) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി ബോട്ടുകൾ തടയാൻ നടപടികൾ എടുക്കുന്നത് കാരണം, നിരവധി ജീവാപായങ്ങളാണ് സംഭവിക്കുന്നത്.
പുതിയ മാതൃകകൾക്കായി ആഹ്വാനം
രാജ്യങ്ങൾ തൊഴിൽ-അടിസ്ഥാനമാക്കിയുള്ള വീസ സംവിധാനങ്ങൾ (work-based visas) വികസിപ്പിക്കണമെന്നും അഭയാർത്ഥികളുടെ കഴിവുകൾ പരിഗണിക്കുന്ന ഒരു സമീപനം സ്വീകരിക്കണമെന്നുമാണ് ദ ഇക്കണോമിസ്റ്റ് നിർദ്ദേശിക്കുന്നത്,.
കാനഡയുടെ “Economic Mobility Pathways Pilot” (EMPP) പോലുള്ള പദ്ധതികൾ വിജയകരമായ മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
2024-ലെ ഗവൺമെന്റ് ഡാറ്റ പ്രകാരം, ഇന്ത്യയിൽ 2.5 ലക്ഷത്തോളം അഭയാർത്ഥികൾ (പ്രധാനമായും റോഹിംഗ്യ, ശ്രീലങ്ക, അഫ്ഘാൻ) ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അംഗീകാരമില്ലാതെ അവർക്ക് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുന്നില്ല. ഇതു അവരുടെ ജീവിതം ദുരിതപൂർണ്മക്കുന്നു.
ദൂരനാടുകൾ ലക്ഷ്യമാക്കിയുള്ള കുടിയേറ്റക്കാരുടെ അനിശ്ചിതത്വം നിറഞ്ഞ യാത്രകൾ, ഇടനിലക്കാരുടെ ചൂഷണം എന്നിവ പലപ്പോഴും ‘വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ‘ എന്ന അവസ്ഥയാണ് സംജാതമാക്കുന്നത്. ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിത നീക്കങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.