കാനഡ: 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള വർഷത്തെക്ക് ആണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്.
കാനഡ റവന്യു ഏജൻസി (CRA) നൽകിയ വിവരമനുസരിച്ച്:
- ആറു വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും: മുൻ വർഷത്തേക്കാൾ $210 കൂടുതൽ ആയി ലഭിക്കുന്നത് വഴി വർഷം $7,997 ലഭിക്കും.
- 6 മുതൽ 17 വയസ്സുള്ള ഓരോ കുട്ടിക്കും: $178 കൂടുതൽ ആയി ലഭിക്കുന്നത് വഴി $6,748 ഒരു വർഷം ലഭിക്കും.
ഈ പരമാവധി തുകകൾ $37,487-ൽ താഴെ വരുന്ന കുടുംബ വരുമാനമുള്ളവർക്കാണ് ലഭ്യമാവുക.
CRA യുടെ വിശദീകരണത്തിൽ പ്രകാരം, വിലക്കയറ്റം (ഇൻഫ്ലേഷൻ) അനുസരിച്ചാണ് തുക വർഷംതോറും പുതുക്കുന്നത്. “പ്രതിവർഷം ജൂലൈയിൽ CCB നിർണ്ണയിക്കുന്നതിലൂടെ, മൂല്യവർധനവിൽ നിന്നുള്ള കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും, സ്ഥിരതയുള്ള സഹായം ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ലക്ഷ്യം,” CRA പ്രസ്താവനയിൽ പറഞ്ഞു.
എങ്ങനെ കണക്കാക്കുന്നു?
CCB തുക ഓരോ വർഷവും ജൂലൈയിൽ പുതിയതാക്കി കണക്കാക്കുന്നു. ഇതിന് കുട്ടികളുടെ എണ്ണം, പ്രായം, ആദായ നികുതി റിട്ടേൺ നൽകുമ്പോൾ കാണിച്ച ആഡ്ജസ്റ്റ് ചെയ്ത കുടുംബ വരുമാനം എന്നിവ പരിഗണിക്കുന്നു.
കുട്ടികളുടെ പ്രധാന രക്ഷകർത്താവായ വ്യക്തികൾക്ക് CCB കാനഡ സർക്കാർ നൽകുന്നു. സംയുക്ത കസ്റ്റഡി ഉള്ളത് ആണെങ്കിൽ, ഓരോ മാതാപിതാവും പകുതി പകുതിയായി തുക ലഭിക്കും.