ഓട്ടവ, ഓഗസ്റ്റ് 3, 2025: ഓട്ടവയിൽ ഹൈവേ 417-ൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് ഒരു ഡ്രൈവർക്ക് 500 ഡോളറിലധികം പിഴ ചുമത്തി. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ശനിയാഴ്ച വൈകുന്നേരം ടെറി ഫോക്സ് ഡ്രൈവിന് സമീപം 149 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധിച്ചപ്പോൾ, സീറ്റ് ബെൽറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ വാഹനത്തിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഒൻപത് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ, വാഹനത്തിലുണ്ടായിരുന്ന ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
അമിത വേഗതയ്ക്ക് 295 ഡോളർ പിഴയും 16 വയസ്സിന് താഴെയുള്ള യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിന് 240ഡോളർ പിഴയും പോലീസ് ഡ്രൈവർക്ക് ചുമത്തി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന മറ്റ് യാത്രക്കാർക്കും പിഴ ഈടാക്കിയിട്ടുണ്ട്.