കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.)യുടെ ഇടക്കാല നേതാവായി വാങ്കൂവർ കിംഗ്സ്വേ എംപി ഡോൺ ഡേവിസിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ കൗൺസിലും പാർലമെന്ററി കോക്കസും ചേർന്നാണ് തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ആഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ 37.2% വോട്ടുകൾ നേടി ഡോൺ ഡേവിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ എംപിയായ ഡേവിസ് ഇപ്പോൾ രാജിവെച്ച ജഗ്മീത് സിംഗിന്റെ പിന്‍ഗാമിയായാണ് വരുന്നത്. തെരഞ്ഞെടുപ്പ് രാത്രി തന്നെ സിംഗ് തന്റെ സീറ്റ് നഷ്ടമായതോടെ രാജി പ്രഖ്യാപിച്ചിരുന്നു.
Ads
Ads

