ഒന്റാറിയോ, കാനഡ: പ്രൊവിൻസിലെ നിയമപ്രകാരം ഇ-സ്കൂട്ടർ ഓടിക്കാൻ 16 വയസ്സെങ്കിലും വേണമെന്നതാണ് ഓണ്ടാറിയോ പൊലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. ചില ഇ-സ്കൂട്ടർ ബോക്സുകളിൽ 12 വയസ്സ് മുതൽ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് നിയമപരമായ ബാധകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. 16 വയസിന് താഴെയുള്ളവർ റോഡിൽ ഇ-സ്കൂട്ടർ ഓടിച്ചാൽ സുരക്ഷാ പ്രശ്നങ്ങൾക്കും പിഴശിക്ഷക്കും വിധേയരാകാൻ സാധ്യതയുണ്ട്. മാതാപിതാക്കൾ കുട്ടികൾക്ക് സ്കൂട്ടർ അനുവദിക്കുന്നതിന് മുമ്പ് നിയമങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടുതൽ അറിയാൻ: https://www.ontario.ca/page/electric-kick-style-scooters-e-scooters
Ads
Ads
