എഡ്മന്റൺ, കാനഡ: ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതിനെത്തുടർന്ന് എഡ്മന്റണിൽ ഇന്ത്യൻ വംശജൻ അന്തരിച്ചു. എഡ്മന്റൺ സ്വദേശിയായ പ്രശാന്ത് ശ്രീകുമാർ (44) ആണ് ഗ്രേ നൺസ് (Grey Nuns Hospital) ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. മൂന്ന് കുട്ടികളുടെ പിതാവാണ് പ്രശാന്ത്.
ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രശാന്തിനെ കുടുംബാംഗങ്ങൾ ഗ്രേ നൺസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നിട്ടും ചികിത്സ ലഭ്യമാക്കാൻ മണിക്കൂറുകൾ വൈകിയതായി ബന്ധുക്കൾ ആരോപിക്കുന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി. ആകെ തൈലെനോൾ മാത്രമാണ് നൽകിയത് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
Ads
Ads
