നാഷ്വിൽ, യു.എസ്.എ: സെന്റ് തെരേസ ഓഫ് കാൽക്കട്ട സീറോ-മലബാർ കത്തോലിക്കാ മിഷൻ നാഷ്വിൽ തിരുന്നാൾ 2025 സെപ്റ്റംബർ 6 ശനിയാഴ്ച ആഘോഷിച്ചു. ചടങ്ങുകൾ St. Pius X Catholic Church, 2800 Tucker Road, Nashville, TN എന്ന ദൈവാലയത്തിൽ ആണ് നടന്നത്.
തിരുന്നാൾ ദിവസം രാവിലെ 9.00 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. സെന്റ് ജൂഡ് ക്നാനായാ കത്തോലിക്കാ പള്ളി (ഫോർട്ട് ലോഡർഡെയിൽ) വികാരി ഫാ. സജി പിണർക്കയിലൂടെ മുഖ്യ കാർമികത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തിരുന്നാൾ സന്ദേശം നാഷ്വിൽ രൂപതയിലെ വികാർ ജനറൽ ഫ്രാ. ജോൺ ഹാമണ്ട് നൽകി.

വിശുദ്ധ കുർബാനക്ക് ശേഷം ലദീഞ്ഞ്, സദ്യ, ലേലം, ചെണ്ടമേളം എന്നിവ നടന്നു.

സൈറ റോസ് ചാക്കോ ആണ് ഈ വർഷത്തെ മുഖ്യ പ്രസുദേന്തി. ജോഷ്വാ ജേക്കബ്, അമൽ ആന്റോ, ഇവ മാത്യു, എലിസബത്ത് വിൻസന്റ്, സാറമ്മ ജോസ്, ഫെലിക്സ് ജോസഫ്, ജെറി ഫിലിപ്പ് മണി, എമി ലെൻസി, ജോനാ ജോബ്, നോറ തോമസ്, സെബ്ജിൻ കെനഡി, ആൻഡ്രൂ ആന്റോ എന്നിവരാണ് സഹ-പ്രസിദന്തിമാർ.

2008 നവംബർ 29-ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാപിച്ച നാഷ്വിൽ മിഷൻ, കഴിഞ്ഞ 17 വർഷങ്ങളായി മധ്യ ടെനെസ്സിയിലെ സീറോ-മലബാർ വിശ്വാസികളുടെ ആത്മീയ, സാമൂഹിക ജീവിതത്തിന് വലിയൊരു പിന്തുണയായി വളർന്നിട്ടുണ്ട്.
മിഷൻ ഡയറക്ടർ ഫാ. റെജി അഗസ്റ്റിൻ നരിക്കുന്നിലും ട്രസ്റ്റിമാരായ കെനഡി വെറ്റുക്കാട്ടിൽ, ബിജോ ജോസഫ് എന്നിവരും നൽകിയ പ്രസ്താവനയിൽ എല്ലാവരെയും തിരുനാളിനാളിലേക്ക് സ്വാഗതം ചെയ്തിരുന്നു.
“എല്ലാവരെയും തിരുനാളിൽ പങ്കുചേരാനും, വിശുദ്ധ മദർ തെരേസയുടെ ഇടപെടലിലൂടെ അനുഗ്രഹങ്ങൾ നേടാനും ഞങ്ങൾ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു.”
ഉച്ചക്ക് 1.00 മണിക്ക് സദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു.
