
മാർപാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കേ വ്യാഴാഴ്ച സംഭവിച്ച വീഴ്ചയിൽ അദ്ദേഹത്തിന് വലത് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ സ്ഥിരീകരിച്ചതായി Associated Press റിപ്പോർട്ട് ചെയ്യുന്നു.
Ads
ഏതാനും ആഴ്ചകൾക്ക് മുൻപ് നൈറ്റ് സ്റ്റാൻഡിൽ താടിയിടിച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പൊട്ടലേറ്റിട്ടില്ലെങ്കിലും മുൻകരുതലായി സ്ലിങ് ധരിച്ചതായി വത്തിക്കാൻ വക്താവ് അറിയിച്ചു.
ബ്രോങ്കൈറ്റിസ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും, കടുത്ത മുട്ടുവേദനയും അഭിമുഖീകരിച്ച് വരവെയാണ് തുടർച്ചയായ വീഴ്ചകളും
88 കാരനായ ഫ്രാൻസിസ് പാപ്പയെ അലട്ടുന്നത്.
Ads