ന്യൂ ഡൽഹി: മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറും ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ പ്രഗത്ഭ നടനുമായ മോഹന്‍ലാലിന് 2023-ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി നല്‍കുന്നത്.
മോഹന്‍ലാല്‍ അഭിനയത്തിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും തന്റെ കഴിവ് തെളിയിച്ച കലാകാരനാണ്. മലയാള സിനിമയുടെ വളര്‍ച്ചയിലും ആഗോള അംഗീകാരത്തിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ഈ പുരസ്കാരം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം 23 ആം തിയതി നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
2004-ല്‍ മലയാളിയായ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ച ശേഷം, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മലയാളി മോഹന്‍ലാലായിരിക്കും. കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരം നടന് മീതുൻ ചക്രവര്‍ത്തിക്കായിരുന്നു.
