ടൊറോന്റോ – 1670-ൽ സ്ഥാപിതമായ കാനഡയുടെ ഏറ്റവും പഴക്കം ചെന്ന റീറ്റെയിൽ ചങ്ങലയായ ഹഡ്സൺസ് ബേ അടുത്ത് തന്നെ ബാങ്ക്റപ്റ്റ്സി ഫയൽ ചെയ്യാനൊരുങ്ങുന്നതായി വാൾ സ്റ്റ്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
Ads
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ ഷോപ്പിംഗ്, കടുത്ത മത്സരങ്ങൾ, എന്നിവ കാരണം ഹഡ്സൺസ് ബേയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു നേരിടേണ്ടി വന്നത്.
കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ലെങ്കിലും ബാങ്ക്റപ്റ്റ്സി ഫയൽ ചെയ്യൽ ഉൾപ്പെടെയുള്ള വഴികൾ പരിഗണിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Ads
