ടൊറോന്റോ: ടിഡി ആസറ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെ നടന്ന ക്ലാസ് ആക്ഷൻ കേസിൽ C$8.5 മില്യൺ (ഏകദേശം 52 കോടി രൂപ) സെറ്റിൽമെന്റ് അനുവദിച്ചിട്ടുണ്ടെന്ന് ഒന്റാറിയോ സുപീരിയർ കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തുക, 2024 സെപ്റ്റംബർ 11-നു മുൻപ് TD Mutual Fund Trust യൂണിറ്റുകൾ കൈവശം വച്ചിരുന്നവർക്ക് ലഭ്യമാണ്. നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ സമർപ്പിക്കണം. അതിനുള്ള അവസാന തീയതി നാളെ (2025 ആഗസ്റ്റ് 28) ആണ്.
പശ്ചാത്തലം
കേസിൽ ആരോപണമുയർന്നത്, ടിഡി ആസറ്റ് മാനേജ്മെന്റ് ചില ട്രെയിലിംഗ് കമ്മീഷൻ (trailing commissions) പ്രവർത്തനങ്ങളിൽ നിന്ന് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചുവെന്നതാണ്. കേസ് പരിഹരിക്കുന്നതിനായി ടിഡി 8.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു.
ആരെല്ലാം ബാധിക്കുന്നു?
- ഇനിയും TD Mutual Fund യൂണിറ്റുകൾ കൈവശമുള്ളവർ:
ഇവർക്കു പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം സ്വയം അവരുടെ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെടും. - ഇനി TD Mutual Fund യൂണിറ്റുകൾ കൈവശമില്ലാത്തവർ:
ഇവർ നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ സമർപ്പിക്കണം. അതിനുള്ള അവസാന തീയതി ഇന്ന് – 2025 ആഗസ്റ്റ് 28 ആണ്.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ സമർപ്പിക്കാൻ www.TDMutualFundsSettlement.com സന്ദർശിച്ച് Claim Form പൂരിപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് Verita Global Inc.-നെ 1-888-211-3846 എന്ന നമ്പറിൽ ബന്ധപ്പെടാം, അല്ലെങ്കിൽ info@tdmutualfundssettlement.com-ൽ ഇമെയിൽ ചെയ്യാം.
പ്രത്യേക കുറിപ്പ്
ഡിസ്കൗണ്ട് ബ്രോക്കർ വഴിയുള്ള TD Mutual Fund Trust യൂണിറ്റുകൾ കൈവശം വച്ചവർക്ക് ഈ സെറ്റിൽമെന്റ് ബാധകമല്ല. അവർക്കായി വേറെ ഒരു സെറ്റിൽമെന്റ് നിലവിലുണ്ട്. അതിന്റെ വിവരങ്ങൾക്കായി Siskinds Class Action Page സന്ദർശിക്കുക.
