ഒന്റാരിയോയുടെ 407 ETR ടോൾ ഹൈവെയിൽ യാത്ര ചെയ്യുന്നവർക്ക് 2026 മുതൽ കൂടുതൽ പണം ചെലവാക്കേണ്ടിവരും. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് പട്ടിക പ്രകാരം, പ്രത്യേകിച്ച് തിരക്കേറിയ മദ്ധ്യ മേഖലകളിൽ ടോൾ നിരക്കുകൾ ഉയരും.
ഇപ്പോൾ ലൈറ്റ് വാഹനങ്ങൾക്ക് കിലോമീറ്ററിന് 50 സെന്റ് മുതൽ ഒരു ഡോളർ വരെ ടോൾ ഈടാക്കുന്നുണ്ട്. പീക്ക് സമയങ്ങളിൽ നിരക്കുകൾ കൂടുതൽ ആണ്. എന്നാൽ 2026-ൽ, ചില മദ്ധ്യ മേഖലകളിൽ Rush Hour–ൽ കിലോമീറ്ററിന് 34 സെന്റ് വരെ അധികം ഈടാക്കും. ട്രാൻസ്പോണ്ടർ ഉപയോഗിക്കുന്ന സാധാരണ ഡ്രൈവർക്ക് ഇത് മാസം ഏകദേശം $5 അധികമാണ്.
ഒരു ആഴ്ചയിൽ ശരാശരി 30 ലക്ഷം പേരാണ് 407 ETR ഉപയോഗിക്കുന്നത്. അതിനാൽ നിരക്ക് വർധനവ് ഓപ്പറേറ്റർമാർക്ക് വലിയ വരുമാനമായി മാറുമെന്നതാണ് വിലയിരുത്തൽ. ടൊറോണ്ടോ ഡ്രൈവർമാർ 2024-ൽ 61 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി INRIX ഡാറ്റ സൂചിപ്പിക്കുന്നു എന്നും, 401 പോലുള്ള സൗജന്യ ഹൈവേകളെ അപേക്ഷിച്ച് 407 ETR ഡ്രൈവർമാർക്ക് സമയം ലാഭിക്കാനാകുന്നുവെന്നും കമ്പനി പറയുന്നു.
