2025 ഓഗസ്റ്റ് 30-ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ നഗരമായ ല്വിവിൽ മുൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബിയ് (Andriy Parubiy) വെടിയേറ്റ് മരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഇതിനെ “ഭയാനകമായ കൊലപാതകം” എന്ന് വിശേഷിപ്പിച്ചു. 54 വയസ്സുള്ള പരുബി, 2025 ഓഗസ്റ്റ് 30-ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ നഗരമായ ല്വിവിൽ മുൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബി വെടിയേറ്റ് മരിച്ചു. 54 വയസ്സുകാരനായിരുന്ന പരുബിയ്, യുക്രെയ്നിന്റെ വെർഖോവ്ന റാഡയുടെ (പാർലമെന്റ്) സ്പീക്കറായി 2016 മുതൽ 2019 വരെ സേവനമനുഷ്ഠിച്ചിരുന്നു. 2013-2014 ലെ പ്രോ-റഷ്യൻ പ്രസിഡന്റ് വിക്ടർ യാനുക്കോവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ യൂറോമൈഡാൻ വിപ്ലവത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
സംഭവത്തിന്റെ വിശദാംശങ്ങൾ:
പൊലീസ് റിപ്പോർട്ട് പ്രകാരം, ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് ല്വിവിലെ ഫ്രാങ്കിവ്സ്കി ജില്ലയിലാണ് വെടിവയ്പ്പ് നടന്നത്. ഏഴോ എട്ടോ വെടിയുണ്ടകൾ ഏറ്റ പരുബിയ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. ആക്രമണകാരി കൊറിയർ ഡെലിവറിക്കാരന്റെ വേഷത്തിലായിരുന്നുവെന്നും ഇലക്ട്രിക് ബൈസൈക്കിളിൽ രക്ഷപ്പെട്ടുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഏഴോ എട്ടോ ഷെൽ കെയ്സിങ്ങുകൾ കണ്ടെടുത്തു.
പരുബിയുടെ പശ്ചാത്തലം:
1971-ൽ ജനിച്ച പരുബിയ്, യുക്രെയ്നിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹം 2004-ലെ ഓറഞ്ച് വിപ്ലവത്തിലും 2013-2014-ലെ യൂറോമൈഡാൻ പ്രതിഷേധങ്ങളിലും പങ്കെടുത്തു. 2014-ൽ ക്രിമിയയുടെ റഷ്യൻ അധിനിവേശത്തിനും ഡോൺബാസിലെ യുദ്ധത്തിനും ഇടയിൽ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയായിരുന്നു. പരുബിയ് യുക്രെയ്ന്റെ യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾക്കായി വാദിക്കുകയും റഷ്യയുടെ നോട്ടപ്പുള്ളിയാവുകയും ചെയ്തു.
പ്രസിഡന്റ് സെലൻസ്കി തന്റെ എക്സ് പോസ്റ്റിൽ പരുബിയ്യുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു: “ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെങ്കോയും പ്രോസിക്യൂട്ടർ ജനറൽ റസ്ലാൻ ക്രാവ്ചെങ്കോയുമാണ് ല്വിവിലെ ഭയാനകമായ കൊലപാതകത്തിന്റെ ആദ്യ വിവരങ്ങൾ പുറത്ത് വിട്ടത്. ആന്ദ്രി പരുബിയ് കൊല്ലപ്പെട്ടു.” മുൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഇതിനെ “യുക്രെയ്നിന്റെ ഹൃദയത്തിലേക്കുള്ള വെടിയൊച്ച” എന്ന് വിശേഷിപ്പിച്ചു. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബെർട്ട മെറ്റ്സോള നടുക്കം രേഖപ്പെടുത്തി. ല്വിവ് മേയർ ആന്ദ്രി സാഡോവി കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നത് യുദ്ധ ബാധിത രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു.
അന്വേഷണ പുരോഗതി
യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് “മനപൂർവ്വമുള്ള നരഹത്യക്ക് ” കേസ് രജിസ്റ്റർ ചെയ്തു. റഷ്യൻ ഇടപെടൽ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. “സൈറൻ” എന്ന രഹസ്യനാമത്തിൽ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു.
