മലയാളി എഴുത്തുകാരി നിർമ്മലയുടെ കരയിലെ മീനുകൾ എന്ന ഏറ്റവും പുതിയ നോവലിന്റെ ഒരു ലഘു അവലോകനം.
ഒരു മികച്ച നോവൽ രചിച്ചതിന്, നിർമ്മലക്ക് അഭിനന്ദനങ്ങൾ. ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത് പോലെ മദ്യപാനത്തെ മഹത്വപ്പെടുത്താതെ, ഒരു മദ്യപാനിയുടെ ജീവിതം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ചിത്രീകരിച്ചതിന് അനുമോദനങ്ങൾ.
“കരയിലെ മീനുകൾ” or “A fish out of water” is a very common idiom in English describing a person who feels uncomfortable, awkward, or out of place because they are in an unfamiliar situation or environment.
“കരയിലെ മീനുകൾ” ഒരു പഴമൊഴിയിലും അധികം ജീവിതത്തിലെ മനുഷ്യാനുഭവത്തിന്റെ പ്രതിഫലനമാണ്. എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടാകും – ഈ നോവലിലേ കഥാപാത്രമായ മാറ്റ് (Matt) അനുഭവിക്കുന്നതു പോലെ.

ഒൻപതാം വയസ്സിൽ, തമിഴ്നാട്ടിലെ സൈനിക് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്നപ്പോൾ ഞാൻ ഒരു കരയിലെ മീൻ പോലെയായി. എനിക്ക് മലയാളം മാത്രമേ അറിയാവൂ. എന്റെ സഹപാഠികൾ ഭൂരിഭാഗവും തമിഴോ ഇംഗ്ലീഷോ സംസാരിക്കുന്നവർ. എന്റെ സൈനിക ജീവിതകാലത്തും ഈ അനുഭൂതി പലതവണ എന്നെ തേടിയെത്തി – പ്രത്യേകിച്ചും സൈനിക പദ്ധതികൾ ചർച്ച ചെയ്യുമ്പോൾ. പലപ്പോഴും എന്റെ ആശയങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു.
കാനഡയിലേക്ക് താമസം മാറിയപ്പോഴും ഞാൻ ഒരു ‘കരയിലെ മീൻ’ പോലെയായി. പാശ്ചാത്യ രാജ്യങ്ങളെക്കുറിച്ചുള്ള എന്റെ മുൻകല്പിത ആശയങ്ങളാരണ് ഇതിന് കാരണം. എന്നാൽ കാലക്രമേണ, എന്റെ ആ ധാരണകളെല്ലാം തെറ്റാണെന്ന് മനസ്സിലായപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. വർഗീയതയില്ല, തവിട്ട് നിറം എന്ന കാരണത്താൽ ആരും ഒഴിവാക്കുന്നില്ല, മനുഷ്യബന്ധങ്ങളെ മാനിക്കുന്ന അതിമനോഹരമായ ആളുകൾ. കനേഡിയൻ ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാൻ ഞാൻ ആദ്യത്തെ ആറുമാസം ചെലവഴിച്ചു. മാളുകളിലോ, കോഫി ഷോപ്പുകളിലോ, ബസ്സുകളിലോ ഞാൻ കണ്ടുമുട്ടിയ എല്ലാവരും ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും അതീവ ക്ഷമയും സൗഹൃദവും പ്രകടിപ്പിക്കുകയും ചെയ്തു. ഈ ആശയവിനിമയങ്ങൾ എന്നെ വളരെയധികം സഹായിച്ചു. ഞങ്ങളുടെ കുട്ടികളിൽ നിന്നുള്ള തിരുത്തലുകൾ എന്നെ കനേഡിയൻ ഇംഗ്ലിഷ് സംസാരിക്കാൻ സഹായിച്ചു.
സാൽമൺ മത്സ്യങ്ങളെ നോക്കൂ. ശുദ്ധജല നദിയിലാണ് അവ ജനിക്കുക. ചെറു മീനുകൾ ഒഴുകി വളർന്നു സമുദ്രത്തിൽ എത്തുമ്പോൾ ഉപ്പുവെള്ളത്തിൽ ജീവിക്കുവാൻ ശരീരം അനുരൂപപ്പെടുത്തി എടുക്കും. സമുദ്രത്തിൽ വളർന്ന് പ്രായപൂർത്തിയാകുമ്പോൾ, വീണ്ടും അവ ജനിച്ച നദിയിലേക്ക് തിരിച്ചുവരും – ശുദ്ധജലത്തിൽ ജീവിക്കുവാൻ ശരീരം പാകപ്പെടുത്തിയിരിക്കും അപ്പോഴേക്കും. ജന്മസ്ഥലത്തു നീന്തി എത്തി മുട്ടയിട്ടു അവ മരിക്കുന്നു. നാമേവരും സാൽമൺ മൽസ്യങ്ങളെപ്പോലെ ഏതു പരിതസ്ഥിതിയിലും ജീവിക്കുവാൻ രൂപാന്തരപ്പെടണം – ഇപ്പോൾ ജീവിക്കുന്ന രാജ്യത്തെയും, സമൂഹത്തെയും, സംസ്കാരത്തെയും ഉൾക്കൊള്ളണം – സ്വീകരിക്കണം. അവിടെയാണ് മാറ്റും തങ്കവും പരാജയപ്പെട്ടത്.
സാൽമൺ മത്സ്യങ്ങളെ നോക്കൂ. ശുദ്ധജല നദിയിലാണ് അവ ജനിക്കുക. ചെറു മീനുകൾ ഒഴുകി സമുദ്രത്തിൽ എത്തുമ്പോൾ ഉപ്പുവെള്ളത്തിൽ ജീവിക്കുവാൻ ശരീരം അനുരൂപപ്പെടുത്തി എടുക്കും. സമുദ്രത്തിൽ വളർന്ന് പ്രായപൂർത്തിയാകുമ്പോൾ, വീണ്ടും അവ ജനിച്ച നദിയിലേക്ക് തിരിച്ചുവരും – ശുദ്ധജലത്തിൽ ജീവിക്കുവാൻ ശരീരം പാകപ്പെടുത്തിയിരിക്കും അപ്പോഴേക്കും. ജന്മസ്ഥലത്തു നീന്തി എത്തി മുട്ടയിട്ടു അവ മരിക്കുന്നു. നാമേവരും സാൽമൺ മൽസ്യങ്ങളെപ്പോലെ ഏതു പരിതസ്ഥിതിയിലും ജീവിക്കുവാൻ രൂപാന്തരപ്പെടണം – ഇപ്പോൾ ജീവിക്കുന്ന രാജ്യത്തെയും, സമൂഹത്തെയും, സംസ്കാരത്തെയും ഉൾക്കൊള്ളണം – സ്വീകരിക്കണം.”
അതിനാൽ, ആരെ എങ്കിലും അസ്വസ്ഥരായി കാണുമ്പോൾ – അല്ലെങ്കിൽ നിങ്ങൾ തന്നെ അസ്വസ്ഥത അനുഭവിക്കുമ്പോൾ – ഓർക്കുക, പുതിയ നദിയിലോ, തടാകത്തിലോ, സമുദ്രത്തിലോ നീന്താൻ എല്ലാ സാൽമണും കഴിയും – അവയെ ആരും പഠിപ്പിക്കുന്നില്ല – പ്രകൃതിയുടെ വരമാണത്. ഈ കഥയിൽനിന്നും നാം പഠിക്കേണ്ടത് – മാറ്റിനെപ്പോലെ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടുപോയാൽ മുന്തിരിക്കുലയിൽ നിന്നും അടർന്നുവീണ മുന്തിരി പോലെ – ഒന്നുകിൽ ചീഞ്ഞുനാറും അല്ലെങ്കിൽ ആരുടെയെങ്കിലും കാല്പാദത്തിനടിയിൽ ചവിട്ടി അരയും – ഒരു ശോചനീയ അന്ത്യം!!
എന്റെ ഇളയ സഹോദരൻ മദ്യപാനിയായിരുന്നു. ഈ പുസ്തകത്തിൽ മാറ്റിനെ ചിത്രീകരിച്ചിരിക്കുന്നത് പോലെ അനേക സംഭവങ്ങൾക്കു ഞാൻ സാക്ഷിയായിട്ടുണ്ട്. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ കഥാഭാഗങ്ങളും എനിക്കും ഉൾകൊള്ളാനാവും. ഭാഗ്യവശാൽ, ഞങ്ങളുടെ അമ്മ അവനോടൊപ്പം നിന്നു, അവനെ പിന്തുണച്ചു, അവൻ ഡി-അഡിക്ഷൻ ചികിത്സക്ക് വിധേയനായി.
ഒരു മദ്യപാനിയോട് എങ്ങനെ പെരുമാറണമെന്ന് മാത്രമല്ല, എങ്ങനെ പെരുമാറരുത് എന്നു ഈ നോവൽ നമ്മെ ബോധവാന്മാരാക്കുന്നു – പ്രത്യേകിച്ചും കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവർ.”
ഒരു മദ്യപാനിയോട് എങ്ങനെ പെരുമാറണമെന്ന് മാത്രമല്ല, എങ്ങനെ പെരുമാറരുത് എന്നു ഈ നോവൽ നമ്മെ ബോധവാന്മാരാക്കുന്നു – പ്രത്യേകിച്ചും കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവർ.
Books available at Coconut Grove Foods, 1325 Eglinton Ave E unit 15, Mississauga, ON L4W 4L9

