കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. സോഷ്യൽ വർക്കിലോ ഡിസാസ്റ്റർ മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 10.30-ന് കാലടി മുഖ്യ കാമ്പസിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9746396112 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Ads
Ads
