കൊച്ചി: പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ശ്രീനിവാസൻ അന്തരിച്ചു. 69-ാം വയസ്സിൽ ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഹാസ്യത്തെ സാമൂഹിക വിമർശനത്തിനുള്ള മൂർച്ചയേറിയ ആയുധമാക്കി മാറ്റിയ ശ്രീനിവാസൻ, മലയാള സിനിമയിൽ തന്റേതായ ഒരു ശൈലി വെട്ടിത്തുറന്ന പ്രതിഭയായിരുന്നു. വെള്ളിത്തിരയിൽ അദ്ദേഹം അവതരിപ്പിച്ച ആഴമുള്ള കഥാപാത്രങ്ങളും കാലാതീതമായ തിരക്കഥകളും മലയാളികൾക്ക് മറക്കാനാവാത്തവയാണ്. ശ്രീനിവാസന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത വലിയൊരു നഷ്ടമാണ്.
Ads
Ads
