കാലിഫോർണിയ: ലോകപ്രശസ്ത വീഡിയോ ഗെയിം പരമ്പരയായ ‘കോൾ ഓഫ് ഡ്യൂട്ടി’യുടെ സ്രഷ്ടാവും പ്രമുഖ ഗെയിം ഡെവലപ്പറുമായ വിൻസ് സാംപെല്ല വാഹനാപകടത്തിൽ അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:45-ഓടെ അമേരിക്കയിലെ ലോസ് ആഞ്ചലസിന് സമീപമുള്ള അഞ്ചലസ് ക്രെസ്റ്റ് ഹൈവേയിലായിരുന്നു അപകടം നടന്നത്. സതേൺ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിലൂടെ കടന്നുപോകുന്ന, മനോഹരമെങ്കിലും ഏറെ അപകടസാധ്യതയുള്ള പാതയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഗെയിമിംഗ് ലോകത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Ads
Ads
