വാഷിങ്ടൺ ഡി.സി.: അമേരിക്കൻ സെനറ്റിലെ പ്രമുഖ പ്രോഗ്രസീവ് നേതാവും വെർമോണ്ട് സ്റ്റെയ്റ്റിൽനിന്നുള്ള സ്വതന്ത്ര സെനറ്ററുമായ ബേർണി സാൻഡേഴ്സ്, ഗാസ യുദ്ധത്തെ ‘വംശഹത്യ’ (ജെനോസൈഡ്) എന്ന് വിശേഷിപ്പിച്ച് പ്രസ്താവന നടത്തി. ഇതാദ്യമായാണ് ഒരു അമേരിക്കൻ സെനറ്റർ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുന്നത്.
സാൻഡേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഓപ്പ്-എഡ് (അഭിപ്രായ ലേഖനം) വഴിയാണ് ഈ നിലപാട് വെളിപ്പെടുത്തിയത്.
2023 ഒക്ടോബർ 7-ന് ഹമാസ് ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ 1,200-ലധികം ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ തുടക്കമായി സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്രയേലിന്റെ പ്രതികാര നടപടികൾ ഗാസയിലെ പലസ്തീനികളുടെ ജീവിതത്തെ താറുമാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു. “ഇസ്രയേലിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നു,” എന്ന് സാൻഡേഴ്സ് ലേഖനത്തിൽ പറയുന്നു.
2023 ഒക്ടോബർ 7-ന് ഹമാസ് ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ 1,200-ലധികം ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ തുടക്കമായി സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്രയേലിന്റെ പ്രതികാര നടപടികൾ ഗാസയിലെ പലസ്തീനികളുടെ ജീവിതത്തെ താറുമാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമ വിദഗ്ധരുടെയും മനുഷ്യാവകാശ സംഘടനകളുടെയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് സാൻഡേഴ്സിന്റെ നിലപാട്. ഗാസയിലെ സൈനിക നടപടികൾ ജനങ്ങളുടെ കൂട്ടകുരുതിയാണ് ലക്ഷ്യമിട്ടതെന്നും, അമേരിക്ക അത്തരം സഹായങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “അമേരിക്കക്കാർ തങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കണം” എന്ന് സാൻഡേഃസ് അധ്യക്ഷനായി പ്രവർത്തിക്കുന്ന സെനറ്റ് ഉപസമിതി പറഞ്ഞു.
ഈ പ്രസ്താവന സൗഹൃദ രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദമായി. പ്രോ-പലസ്തീൻ പ്രക്ഷോഭകർ ഇതിനെ സ്വാഗതം ചെയ്തപ്പോൾ, ഇസ്രയേലിനെ പിന്തുണക്കുന്ന റിപ്പബ്ലിക്കൻ നേതാക്കൾ സാൻഡേഴ്സിനെ വിമർശിച്ചു. യുദ്ധത്തിൽ 40,000-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എൻ. റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കൻ നയരൂപീകരണത്തിൽ, സാൻഡേഴ്സിന്റെ ഈ നിലപാട്, കാര്യമായ പരിവർത്തനത്തിന് തുടക്കമിടുമോ എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കും സഹായങ്ങൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു.
