ഡെൽഹി: ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിനു വെളിയിൽ ഒരു കാറിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് എട്ടു പേർ മരിച്ചു. ഇത് ചുറ്റുമുള്ള പ്രദേശത്ത് തീപടരാൻ കാരണമായതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി 7 മണിക്കു മുൻപ് ഉണ്ടായ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Ads
പൊലീസിന്റെ വിവരമനുസരിച്ച്, റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനു വെളിയിൽ ട്രാഫിക് ലൈറ്റിൽ നിന്നിരുന്ന, സാവധാനം നീങ്ങികൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നത്. “ആ വാഹനത്തിൽ സ്ഫോടനമുണ്ടായി, അതിന്റെ ഫലമായി സമീപത്തെ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി,” ദില്ലി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച്ച മാധ്യമങ്ങളോട് പറഞ്ഞു.
Ads
