മുംബെ: വോട്ടർ പട്ടികയിലെ കൃത്രിമത്വത്തിനെതിരെ, അപൂർവമായ പ്രതിപക്ഷ ഐക്യം പ്രകടമാക്കി മുംബെയിൽ “ക്ലീൻ ഇലക്ടറൽ റോൾസ്” റാലി സംഘടിപ്പികപ്പെട്ടു. ശിവസേന (ഉദ്ധവ് ബാൽതാക്കറെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഫാഷൻ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച മാർച്ച്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനത്തിനു സമീപം അവസാനിച്ചു. ഉച്ചയ്ക്ക് 1 മുതൽ 4 വരെ നീണ്ടു നിന്ന ഈ 1.5 കിലോമീറ്റർ dooramulla പ്രകടനം നഗരമധ്യത്തിൽ ഗതാഗതം മന്ദഗതിയിലാക്കി.
റാലിയെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടികയിൽ ഏകദേശം 96 ലക്ഷം പേരെ വ്യാജമായോ, തെറ്റായോ പേരുകൾ ചേർത്തതായി ആരോപിച്ചു.
“ജയമോ തോൽവിയോ അല്ല വിഷയം — ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിത്,” അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിലെ കൃത്രിമങ്ങൾ “സ്വന്തന്ത്രവും നീതിയിക്തവുമായ തെരഞ്ഞെടുപ്പിനുള്ള ഗുരുതര ഭീഷണി” എന്നാണ് റാലിയിൽ സംസാരിച്ച ശരദ് പവാർ വിശേഷിപ്പിച്ചത്. രാജ് താക്കറെ ഇതിനെ “രാഷ്ട്രീയ കക്ഷി ഭേദമില്ലാത്ത സംശുദ്ധ ജനാധിപത്യത്തിനായുള്ള ആവശ്യം” എന്ന് വിശേഷിപ്പിച്ചു.
ഉടൻ തന്നെ കൃത്രിമമായോ ആവർത്തിച്ചോ ഉള്ള പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും, തെറ്റായ പട്ടികയെ അടിസ്ഥാനമാക്കി നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ തൽക്കാലം മാറ്റിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നിയമനടപടിയും അടുത്ത ചുവടുകളും
ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളാത്ത പക്ഷം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തെളിവുകൾ സഹിതം വ്യക്തമാക്കി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകി. വിവിധ നിയോജകമണ്ഡലങ്ങളിലെ ക്രമക്കേടുകൾ വിശദീകരിച്ച് അടുത്ത ആഴ്ച അവർ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഒരു ഔപചാരിക മെമ്മോറാണ്ടം സമർപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഭരണകക്ഷിയുടെ പ്രതികരണം
ഭാരതീയ ജനതാ പാർട്ടി (ബിജെപി)യും ഏക്നാഥ് ശിന്ദെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഈ ആരോപണങ്ങളെ “രാഷ്ട്രീയ നാടകമെന്ന്” വിശേഷിപ്പിച്ചു — അസംബ്ലി തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അവർ പറഞ്ഞു.
“ഇതേ വോട്ടർ പട്ടികയും ഇവിഎമ്മും ഉപയോഗിച്ചാണ് ഇവർ മുമ്പ് ജയിച്ചത്. ഇപ്പോൾ തോറ്റതിനു ശേഷം സംവിധാനത്തെ കുറ്റപ്പെടുത്തുന്നത് അവരുടെ നിരാശയുടെ പ്രകടനമാണ്.” എന്നായിരുന്നു ബിജെപി വക്താവ് കേശവ് ഉപാധ്യേ പ്രതികരിച്ചു.
