പന്ത്രണ്ട് ചെറുകഥകൾ കോർത്തിണക്കിയ ഒരു യാത്രയാണ് ഐറിൻ ജസീന്തയും പെർഫെക്ട് എഡിറ്റും എന്ന കഥാസമാഹാരം. ഓരോ കഥകളും ഓരോ വ്യത്യസ്ത പ്രമേയങ്ങൾ. ബുക്കിന്റെ പേരിലെ പുതുമ പോലെ തന്നെ കഥാപാത്രങ്ങളുടെ പേരിലും ഒരു പുതുമ തോന്നി. വോൾഗ, ഐറീൻ ജസീന്ത, അളക, ആർതർ, ഹെലോന എന്നിങ്ങനെ പോകുന്നു കഥാപാത്രങ്ങൾ.
നമുക്ക് ചുറ്റും ഉള്ള പലരേയും നോക്കി ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരിലെ ചില സ്വഭാവങ്ങൾ മാറ്റി വച്ചാൽ എത്ര നല്ല മനുഷ്യരായിരുന്നു എന്ന്. അതെ പോലൊരു thought process ആണ് ആദ്യ കഥയായ പെർഫെക്ട് എഡിറ്റിന്റെ ഇതിവൃത്തം. സ്വാഭാവിക ജനന മരണങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് AI യുടെ സഹായത്താൽ ഒരാളുടെ ചിന്താസരണികളെ പാടെ മാറ്റുന്ന ഭാവന വളരെ കൗതുകവും ഭാവിയിൽ വന്നേക്കാവുന്ന ഒരു കാര്യവും ആണെന്ന് തോന്നി. പെർഫെക്റ്റ് എഡിറ്റിങ്ങിലൂടെ നമ്മുടെ പാർട്ണേഴ്സിന്റെ സ്വഭാവം മാറ്റിയെടുക്കാൻ ഒരു സാങ്കേതിക വിദ്യ വന്നെങ്കിൽ എത്രയോ കുടുംബങ്ങൾ സമാധാനത്തോടെ ഉറങ്ങിയേനെ! പൊരുത്തപ്പെടാൻ കഴിയാത്ത പങ്കാളിയെ ഉപേക്ഷിക്കാതെ, പൊരുത്തപ്പെടാനാകാത്ത സ്വഭാവത്തെ മാത്രം മാറ്റിയെടുത്ത് വിജയിക്കുന്നു വോൾഗ പെർഫെക്റ്റ് എഡിറ്റിങ്ങിലൂടെ.
പെർഫെക്റ്റ് എഡിറ്റിങ്ങിലൂടെ നമ്മുടെ പാർട്ണേഴ്സിന്റെ സ്വഭാവം മാറ്റിയെടുക്കാൻ ഒരു സാങ്കേതിക വിദ്യ വന്നെങ്കിൽ എത്രയോ കുടുംബങ്ങൾ സമാധാനത്തോടെ ഉറങ്ങിയേനെ! പൊരുത്തപ്പെടാൻ കഴിയാത്ത പങ്കാളിയെ ഉപേക്ഷിക്കാതെ, പൊരുത്തപ്പെടാനാകാത്ത സ്വഭാവത്തെ മാത്രം മാറ്റിയെടുത്ത് വിജയിക്കുന്നു വോൾഗ പെർഫെക്റ്റ് എഡിറ്റിങ്ങിലൂടെ.”
കോട്ടജ് നമ്പർ സെവൻ, പ്രാദേശിക വാർത്തകൾ എന്നീ കഥകളിൽ അളക, നീന എന്നീ 2 പെൺകുട്ടികൾ തങ്ങളുടെ അഭിമാനത്തെ കടന്നു പിടിച്ചവരെ യാതൊരു ദയവും കൂടാതെ അവസാനിപ്പിക്കുകയും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യുന്നു.

സ്വപ്നയുടെ എഴുത്തുകളിൽ എല്ലാം ഒരു അതിജീവനത്തിന്റെ പാത കാണാൻ സാധിക്കും. പ്രതിസന്ധികളിൽ തളർന്നിരിക്കാതെ ഒഴുക്കിനെതിരെ ശക്തമായി സഞ്ചരിക്കാനുള്ള ത്വര കഥാപാത്രങ്ങളിൽ കാണാം. പ്രശ്നങ്ങളെ അതിജീവിച്ച് അതിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുൽക്കുന്ന ഐറിൻ ജസീന്ത തന്നെ ഉദാഹരണം.
ഗൃഹാതുരത തങ്ങി നിൽക്കുന്ന പാടാത്ത വിഷു പക്ഷികൾ, ഹെലോന എന്ന എട്ടു വയസ്സുകാരിയുടെ നൊമ്പരം പേറുന്ന വിതച്ചതേ കൊയ്യൂ എന്ന കഥ അങ്ങനെ ഓരോ കഥയും നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നു തരുന്നു.
സ്വപ്ന ശശിധരന്റെ കൃതികൾ:
- ഐറിൻ ജസീന്തയും ദി പെർഫെക്റ്റ് എഡിറ്റും (ചെറുകഥാ സമാഹാരം) ,
- കാപ്പിപ്പൂ മണമുള്ള നാട്ടുവഴികൾ (ഓർമ്മക്കുറിപ്പുകൾ)
