ടൊറന്റോ, കാനഡ: ടൊറന്റോയിലെ ക്വീൻസ് പാർക്കിൽ വെച്ച് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും ഇന്ത്യൻ ഹൈക്കമ്മീഷണർ മിസ്റ്റർ പട്നായികും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. നിർണ്ണായക ധാതുക്കൾ (critical minerals), ക്ലീൻ എനർജി, ന്യൂക്ലിയർ എനർജി, ഐടി (IT) എന്നീ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരിക്കുന്നതിനുമുള്ള വഴികൾ ചർച്ചകളിൽ പ്രധാന വിഷയമായി. കൂടാതെ, തൊഴിൽ നൈപുണ്യമുള്ളവർക്കായി വ്യക്തമായ സാമ്പത്തിക കുടിയേറ്റ പാതകൾ (economic immigration pathways) ഒരുക്കുന്നതിനെക്കുറിച്ചും ഉയർന്ന തലത്തിലുള്ള ഔദ്യോഗിക ചർച്ചകൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
Ads
Ads
