അമ്മച്ചൂണ്ടയും കൂലിയെഴുത്തും ചില സാമൂഹ്യവിചാരങ്ങളും

ഒരുപാടു കാലങ്ങൾ കൂടിയാണ് സാഹിത്യമേഖലയിൽ വായിച്ചത്. ഒരു ചെറിയ പുസ്തകം. “അമ്മച്ചൂണ്ട” പേരിലുണ്ടൊരു പുതുമ… എഴുത്തുകാരനും പുതിയൊരാൾ…..മനോഹരമായ കവർച്ചിത്രം. കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈൻ ബുക്സ്. മോശമാവില്ലെന്ന ഉൾ വിചാരത്താൽ വായന തുടങ്ങി. വായന പുരോഗമിക്കുമ്പോൾ മനസ്സിലായി. എഴുതിയ ആൾ ചില്ലറക്കാരനല്ല. സാക്ഷാൽ ശ്രീ എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽ പ്രശംസ പിടിച്ചു പറ്റിയൊരാൾ അത്ര മോശക്കാരനാവാനിടയില്ലല്ലോ. നൂറോളം പുസ്തകങ്ങൾക്ക് തൂലിക ചലിപ്പിച്ചൊരാൾ. കൈ വെയ്ക്കാത്ത മേഖലകളില്ല. കഥ, നോവൽ, ലേഖനം, ജീവചരിത്രം, വിവർത്തനം, സിനിമ, ബാലസാഹിത്യം, ആത്മീയം … Continue reading അമ്മച്ചൂണ്ടയും കൂലിയെഴുത്തും ചില സാമൂഹ്യവിചാരങ്ങളും