കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം, റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. ടെക്ക് ഓഫിനിടെ എൻജിൻ തകരാറിലായെന്നാണ് സൂചന.
രാത്രി 10.15-ന് ബോർഡിംഗ് പൂർത്തിയാക്കിയ വിമാനം, ഡൽഹിയിലേക്കു പോകാനിരിക്കെ റൺവേയിൽ തന്നെ തടസ്സം നേരിട്ടു.
ഈ സംഭവത്തോട് ബന്ധപ്പെട്ട്, ഹൈബി ഈഡൻ എം.പി. ഉൾപ്പെടെ നിരവധി യാത്രക്കാരും അവരുടെ ആശങ്കയും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.