അൽബർട്ട, കാനഡ: കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പോളിയവ്, അൽബർട്ടയിലെ Battle River–Crowfoot മണ്ഡലത്തിൽ നടന്ന ബൈഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ഹൗസ് ഓഫ് കോമൺസിൽ വീണ്ടും സീറ്റ് സ്വന്തമാക്കി.
വോട്ടെണ്ണൽ തുടങ്ങി അധികം താമസിക്കാതെ തന്നെ വോട്ടുകളുടെ മൂന്നിലൊന്നിലേറെ എണ്ണത്തിൽ (80 ശതമാനത്തിൽ) കൂടുതൽ പിന്തുണ നേടി പോളിയവ് മുന്നിലെത്തി. തുടർന്ന് അന്തിമഫലങ്ങളിൽ അദ്ദേഹത്തിന്റെ വിജയം ഉറപ്പായി.
“ഈ മേഖലയിലെ ജനങ്ങളെ പരിചയപ്പെടാനും അവരുടെ ജീവിതവുമായി ബന്ധപ്പെടാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു പ്രിവിലേജാണ്.”
– പോളിയവ്
Battle River–Crowfoot മണ്ഡലം ദീർഘകാലമായി കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രം ആണ്. പിയർ പോളിയവ് പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നു ബൈഇലക്ഷൻ നടത്തുന്നതിന് വേണ്ടി മുൻ എം.പി. ഡാമിയൻ ക്യൂറെക് രാജിവെച്ചതോടെയാണ് ഈ മണ്ഡലത്തിൽ ബൈഇലക്ഷൻ സാധ്യമായത്.