ഡബ്ലിന്‍, അയർലൻഡ്: ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട് ഫാറെല്‍ നഗരത്തിലെ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നിരുദ്ദേശമായ ആക്രമണങ്ങള്‍, കുട്ടികൾ ഉൾപ്പടെ നിരവധി പേരെ ബാധിച്ചതായും, ഇവര്‍ വംശീയതയുടെ പേരില്‍ ലക്ഷ്യമാക്കപ്പെട്ടതില് അതീവ ഞെട്ടലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം ആരോഗ്യരംഗം ഉള്‍പ്പെടെ വിവിധ മേഖലയിലായി നിര്‍ണായക സേവനം അനുഷ്ഠിക്കുന്നവരാണ്. അവരുടെ സംഭാവനകള്‍ ഇല്ലാതെ സമൂഹത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരുടെ സാംസ്കാരിക വൈവിധ്യം ഡബ്ലിനിലെ സാമൂഹികജീവിതത്തെ സമ്പന്നമാക്കുന്നതായും, സഭാ-പള്ളികളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
“ജാതീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ സമൂഹം നേരത്തെ തിരിച്ചറിയണം. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ട സമയം ഇതാണ്”
– ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട് ഫാറെല്‍
പള്ളികളും സ്കൂളുകളും ഇന്ത്യന്‍ കുടുംബങ്ങളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും, അയല്‍ക്കാരുമായുള്ള ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.