ടൊറോന്റോ, ഒന്റാറിയോ: നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് സ്പീഡ് ക്യാമറകൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. “ക്യാമറകൾ സുരക്ഷയ്ക്കല്ല, പണം സമാഹരിക്കാനാണ് ഉപയോഗിക്കുന്നത്,” എന്ന് ഫോർഡ് ചൊവ്വാഴ്ച രാവിലെ ടൊറോന്റോയിൽ നടന്ന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഫോർഡ് പറഞ്ഞു: “ഇത് വെറും ടാക്സ് ഗ്രാബാണ്. ആ ക്യാമറകൾ എല്ലാം എടുത്ത് കളയണം. സ്കൂളിന് സമീപം വേഗം കുറയ്ക്കണമെങ്കിൽ വലിയ ബോർഡുകളും മിന്നുന്ന ലൈറ്റുകളും ക്രോസിംഗ് ഏരിയകളും സ്ഥാപിക്കാം. ആളുകൾ സ്വാഭാവികമായി വേഗം കുറക്കും. ക്യാമറകൾ ഒന്നും വേണ്ട.”
ടൊറോണ്ടോയിലെ ഹൈ പാർക്കിന് സമീപമുള്ള ഒരു സ്പീഡ് ക്യാമറ നശിപ്പിച്ചതിന് പിന്നാലെയാണ് ഡഗ് ഫോർഡിന്റെ ഈ പ്രസ്താവന. 2024 നവംബറിൽ സ്ഥാപിച്ച ഉടൻ തന്നെ ഇതേ ക്യാമറ നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് പലവട്ടം തകർക്കപ്പെട്ട ഈ ക്യാമറ, കഴിഞ്ഞ ദിവസമാണ് പൂർണമായി തകർത്തു മാറ്റിയത്.
പൊതുസുരക്ഷയോ വരുമാനമോ?
നഗരങ്ങൾ, പ്രത്യേകിച്ച് ടൊറോന്റോ, സ്കൂൾ പ്രദേശങ്ങളിലെയും താമസ മേഖലകളിലെയും സുരക്ഷ ഉറപ്പാക്കാൻ സ്പീഡ് ക്യാമറകൾ അനിവാര്യമാണെന്ന് വാദിക്കുന്നു. എന്നാല്‍ വിമര്‍ശകര്‍ ഉള്‍പ്പെടെ ഫോര്‍ഡ് പറഞ്ഞത് ശരിയെന്ന് ആണ് കരുതുന്നത്. അതനുസരിച്ച് ടിക്കറ്റ് പിഴകളിൽ നിന്ന് വരുന്ന വരുമാനമാണ് നഗരങ്ങൾ ആശ്രയിക്കുന്നത്, അല്ലാതെ യഥാർത്ഥത്തിൽ സുരക്ഷ ഉറപ്പാക്കുന്നതല്ല.
