ഒറ്റവ, കാനഡ: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ബാങ്ക് വിവരങ്ങൾ അനധികൃതമായി പരിശോധിച്ചു എന്ന കേസിൽ, റോയൽ ബാങ്ക് ഓഫ് കാനഡ (RBC)യിലെ ഒരു ജീവനക്കാരനെ RCMP അറസ്റ്റ് ചെയ്തു.
ഇബ്രാഹിം എൽ-ഹകിം (23), എന്ന ഒറ്റവ സ്വദേശി ആണ് 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കമ്പ്യൂട്ടറിന്റെ അനധികൃത ഉപയോഗം, ഐഡന്റിറ്റി മോഷണം, ഐഡന്റിറ്റി വിവരങ്ങൾ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നേരിടുന്നത്.
കോടതി രേഖകൾ പ്രകാരം, എൽ-ഹകിം ജസ്റ്റിൻ ട്രൂഡോയുടെ പേരിലുള്ള ബാങ്ക് പ്രൊഫൈലിലും പ്രവേശിച്ചിരുന്നു. എന്നാൽ അത് മുൻ പ്രധാനമന്ത്രി ട്രൂഡോയുടേതാണോ, അതേ പേരിലുള്ള മറ്റാരുടേതാണോ എന്ന് RCMP സ്ഥിരീകരിച്ചിട്ടില്ല.
2022-ൽ ആർ.ബി.സി-യിൽ ചേർന്ന് പാർലമെന്റ് ഹില്ലിന് സമീപമുള്ള ശാഖയിൽ ജോലി ചെയ്തിരുന്ന എൽ-ഹകിം, ബാങ്കിന്റെ ഐടി സിസ്റ്റം ഉപയോഗിച്ച് അനധികൃതമായി നിരവധി ഉപഭോക്തൃ അക്കൗണ്ടുകളിൽ പ്രവേശിച്ചതായാണ് ആരോപണം.
ടെലിഗ്രാം പ്ലാറ്റ്ഫോമിൽ “AI WORLD” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരാളാണ് തന്നെ ഈ പദ്ധതിയിൽ പങ്കെടുപ്പിച്ചതെന്ന് എൽ-ഹകിം പൊലീസിനോട് പറഞ്ഞതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യക്തിയാണ് സെൻസിറ്റീവ് ബാങ്ക് വിവരങ്ങൾ കൈക്കലാക്കാൻ നിർദ്ദേശം നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
കേസ് കോടതിയിൽ തുടരുകയാണ്. എൽ-ഹകിം ഇപ്പോഴും കസ്റ്റഡിയിലാണ്.
